Kottayam

പാലായിൽ വാർ റൂം തുറന്നു…ഇനി അങ്കം…കരുക്കൾ നിരത്തി യു ഡി എഫ് പോരാളികൾ

Posted on

പാലാ :പാലായിൽ വാർ റൂം തുറന്നു…ഇനി തുറന്ന യുദ്ധം തന്നെ ..പോരാളികളായി ഉള്ളത് കഴിവ് തെളിയിച്ച പഴയ കരുത്തന്മാർ തന്നെ .മാണി സി കാപ്പനെ 15000 ത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച സഞ്ജയ് സഖറിയായുടെയും;ആന്റോ ജെയിംസിന്റെയും;അമൽ ടോമിന്റേയും;ബിബിൻ രാജിന്റെയും ;പ്രസാദ് ഉരുളിക്കുന്നത്തിന്റെയും  നേതൃത്വത്തിലുള്ള പഴയ പടക്കുതിരകൾ തന്നെയാണ് പുതിയ വീര്യവുമായി രംഗത്തുള്ളത് .

കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ആദ്യമായി വാർ റൂം തുറക്കുന്നതും പാലായിലെണെന്നതിന്റെ വീര്യത്തിലാണ് ആർ വി തൊമ്മച്ചനും.റോബി ഊടുപുഴയും;സാജൻ തോമസും;രാജൻ കുളങ്ങരയും ;ജിൻസ് കാപ്പനും;നോയൽ ലൂക്കും  ഒക്കെ തന്നെ.പാലായിലെ 13 മണ്ഡലങ്ങൾക്കും ഒരു ലീഡറെ നാളെ തന്നെ കണ്ടെത്തി .പ്രധാന വാർ  റൂമിൽ അറിയിക്കും .അവിടെ നിന്നും നിർദ്ദേശങ്ങളും.വിലയിരുത്തലുകളും ഉണ്ടാകും.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സോഷ്യൽ മീഡിയാ പ്രവർത്തകരുടെ യോഗം ഇന്ന് പാലാ സൺ സ്റ്റാറിൽ  ചേർന്നപ്പോൾ അണികളും വളരെ ആവേശത്തിലായിരുന്നു.

ചുവരെഴുത്തുകൾ തീർക്കാനുള്ളത് ത്വരിത ഗതിയിൽ തീർക്കും.പക്ഷെ നവ മാധ്യമങ്ങളിലൂടെ ശത്രുവിന്റെ സ്‌കഡ് മിസൈലുകൾ പെടുന്നനവെ കണ്ടെത്തി പേട്രിയറ്റ് മിസൈൽ അയച്ചു ആകാശത്ത് വച്ച് തീർക്കുന്ന പരിപാടികൾ ഉടനെ ആരംഭിച്ച സന്തോഷത്തിലാണ് യു  ഡി എഫ് സോഷ്യൽ മീഡിയാ പ്രവർത്തകർ.യു  ഡി എഫ്  സ്ഥാനാർത്ഥി ഫ്രാൻസിസ് ജോര്ജും.മാണി സി കാപ്പനും ബിജെപിയിലേക്ക് എന്നുള്ള സ്‌കഡ് മിസൈലിന്റെ തകർക്കാനായത് മാണി സി കാപ്പന്റെ പേട്രിയറ്റ് പ്രയോഗങ്ങളാണ് .വാർത്ത പടച്ചവനെ  കൊണ്ട് തന്നെ പിൻവലിപ്പിക്കുവാൻ മാണി സി കാപ്പന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു .

ഇനിയുള്ള ദിവസങ്ങളിൽ പണക്കൊഴുപ്പിന്റെ പ്രചാരണങ്ങൾ എൽ ഡി എഫ് കാഴ്ച വയ്ക്കുമ്പോൾ മാണി സി കാപ്പന്റെ തെരെഞ്ഞെടുപ്പ് കാലത്ത് കാഴ്ച വച്ച ശൗര്യത്തോടെ തെരെഞ്ഞുഎടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് യു  ഡി എഫിന്റെ  സൈബർ കടന്നലുകൾ .വൈക്കം ഉൾപ്പെടെയുള്ള മുഴുവൻ നിയമ സഭാ മണ്ഡലങ്ങളിലും യു  ഡി എഫ് ലീഡ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന മാണി സി കാപ്പന്റെ ഉദ്‌ഘാടന പ്രസംഗം ആവേശത്തോടെയാണ് സോഷ്യൽ മീഡിയാ പ്രവർത്തകർ സ്വീകരിച്ചത് .ഇനിയുള്ള ദിനങ്ങൾ പ്രവർത്തനത്തിന്റേതാണ്.ഫേസ്‌ബുക്ക് ;വാട്ട്സാപ്പ്;ഇൻസ്റ്റഗ്രാം;തുടങ്ങിയ മേഖലകളിലെല്ലാം യു  ഡി എഫ് സന്ദേശങ്ങൾ പ്രചരിപ്പിക്കാനും;എതിരാളികളുടെ സന്ദേശങ്ങൾക്കു മറുപടി കൊടുക്കാനുള്ള പടയാളികളെയും നിശ്ചയിച്ചാണ് യോഗം  പിരിഞ്ഞത് .

യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു ,അപു ജോൺ ജോസഫ്.സജി മഞ്ഞക്കടമ്പിൽ ; സതീഷ് ചൊള്ളാനി.ജോർജ് പുളിങ്കാട്;ആൽവിൻ ഇടമലശേരിൽ ; അമൽ ടോം തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version