പാലാ :ജനപക്ഷം യൂണിയൻ പ്രവർത്തകർ രാജിവെച്ച് കെ.ടി.യു.സി (എം) യൂണിയനിൽ ചേർന്നു. തലനാട് : തലനാട് അടുക്കം, ചാമപ്പാറ എന്നീ പ്രദേശങ്ങളിൽ കട്ടൻസ് ( റബ്ബർ തടി ) യൂണിയൻ പ്രവർത്തകർ രാജിവച്ചു കെ.ടി.യു.സി (എം) യൂണിയനിൽ അംഗങ്ങൾ ആയി. തല നാട്ടിൽ നടന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ ജോണി ആലാനി അധ്യക്ഷത വഹിച്ചു.
കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ്സലിം യാക്കിരിയിൽ, പി. ടി. ജിനു, ഇ. ജെ. തങ്കച്ചൻ, പി. ജെ. ജോസ്കുട്ടി, പി. എസ്. രാജൻ, കെ. ടി. അനിൽകുമാർ, പി. എസ്. രാജൻ, കെ. ആർ. തമ്പി, പി. കെ. സന്തോഷ്, സോണി ജോസ്, വി. എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.