Kerala

റബ്ബർ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണം . നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS)

Posted on

 

കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും, അതിന്റെ ഗുണങ്ങൾ രാജ്യത്തെ റബ്ബർ കർഷകർക്ക് ലഭിക്കാതിരിക്കാൻ, ടയർ ലോബിക്ക് കേന്ദ്ര സർക്കാരിൽ ഉള്ള സ്വാധീനമാണ് എന്ന്  നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരാഴ്ചയായി റബ്ബറിന് വൻ കുതിപ്പാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്നത് . ആവശ്യകത വർദ്ധിക്കുകയും ഉല്പാദനം കുറയുകയും ചെയ്താണ് വില വർദ്ധിക്കാനുള്ള കാരണം .

ഇതിന് മുൻപ് 2012 മാർച്ചിലായിരുന്നു സമാനമായ രീതിയിൽ അഗോള മാർക്കറ്റിൽ റബ്ബറിന് വില വർദ്ധിച്ചത്. അന്ന് കേരളത്തിലെ കർഷകർക്ക് ഒരു കിലോ റബറിന് 245 രൂപ വരെ ലഭിച്ചു. എന്നാൽ ഇത്തവണ ഇന്ത്യൻ കർഷകർക്ക് കാര്യമായ വില ലഭിക്കുന്നില്ല.
ഇന്ന് 171 രൂപയാണ് ഒരു കിലോ റബറിന് ബോർഡ് നിശ്ചയിച്ച വില. ബാങ്കോക് റബ്ബർ വില 206 രൂപ ,ബാങ്കോക് USS ഡോളർ 248 രൂപ. വിപണിയിൽ ഇടപെടാത്ത റബ്ബർ ബോർഡിൻ്റെ നടപടിയാണ് കർഷകർക്ക് തിരിച്ചടിയാവുന്നത്. റബ്ബർ ബോർഡ്‌ കർഷക പങ്കാളിത്തത്തോടെ ആരംഭിച്ച കമ്പനികൾ എത്രയും വേഗം റബ്ബർ കയറ്റുമതി ചെയ്യാൻ തയ്യാറാകണം.

ഒരു കിലോ റബ്ബർ ഇറക്കുമതി ചുങ്കം 30 രൂപയാണ്. 30 രൂപ ഇറക്കുമതി ചെലവ് കണക്കാക്കിയാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യുമ്പോൾ ടയർ കമ്പനികൾക്ക് 245 രൂപ മുകളിൽ ചെലവ് വരും. ടയർ കമ്പനികൾ ഇവിടെ നിന്നും റബ്ബർ വാങ്ങിയാൽ രാജ്യത്തെ കർഷകർക്ക് ഒരു കിലോ റബറിന് 75 -80 രൂപ അധികമായി ലഭിക്കും. പക്ഷേ! കൂടുതൽ പണം നൽകി റബ്ബർ ഇറക്കുമതി ചെയ്യുന്നവർ ഇവിടത്തെ റബ്ബർ കർഷകരുടെ നാശം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന്  നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആവിശ്യപ്പെട്ടു. റബ്ബർ കർഷകർക്ക് ഗുണകരമായ ഒരു കാര്യവും ചെയ്യാത്ത കേന്ദ്രസർക്കാർ കേരളത്തിൽ വോട്ട് ചോദിക്കുന്നത് കർഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്.കർഷകരെ ഒരു രീതിയിലും സഹായിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ വോട്ടിലൂടെ പ്രതികരിക്കുവാൻ യോഗം ആഹ്വാനം ചെയ്തു.

യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് )ദേ​​ശീ​​യ പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു. താഷ്‌കന്റ് പൈകട , പ്രദീപ്‌ കുമാർ പി മാർത്താണ്ഡം, ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, രാജൻ ഫിലിപ്സ് കർണാടക, കെ. വി. ദേവസ്യ കാളംപറമ്പിൽ കോഴിക്കോട്, ജോയി കുര്യൻ കോഴിക്കോട്, ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, ജോർജ്കുട്ടി മങ്ങാട്ട് കോതമംഗലം, കെ.പി.പി.നമ്പ്യാർ തലശ്ശേരി, ഹരിദാസ് മണ്ണാർക്കാട് സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version