പാലാ : വാക്ക് തർക്കത്തെ തുടര്ന്ന് യുവാക്കളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഇടത്താംകുന്ന് ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ നാരായണൻ മകൻ M.T മോഹനൻ (53) ആണ് പാലാ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം കൊട്ടാരമറ്റം സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായ മോഹനൻ അവിടെയെത്തിയ യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മോഹനൻ ഒരു കത്തി എടുത്ത് യുവാക്കളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ബിനു വി.എൽ പോലിസ് ഉദ്യോഗസ്ഥരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.