Kottayam

നഗരസഭയുടെ നടപ്പാത കൈയ്യേറിയുള്ള ബജി കച്ചവടം;മലിനീകരണം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു :ടോണി തൈപ്പറമ്പിൽ

Posted on

പാലാ നഗര സഭയിലെ കിഴതടിയൂർ  നിന്ന് തുടങ്ങുന്ന സിവിൽ സ്റ്റേഷനിൽ തീരുന്ന ബൈപ്പാസിൽ സ്ഥിതി ചെയ്യുന്ന ബജി കട നടപ്പാത കൈയ്യേറി കച്ചവടം  നടത്തുകയും; നടപ്പുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം ബജി കടയിലെ എണ്ണ നടപ്പാതകളിൽ തൂവി  വൃത്തിഹീനമായി കെട്ടി കിടക്കുന്നതുമുലം നടപ്പാതയിൽ നടക്കുന്നവർ തെന്നി വീഴുന്നതും പതിവാകുകയാണെന്ന് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

ഈ ബജി കടയുടെ മുൻവശത്ത് ചെറു വാഹനങ്ങൾ എണ്ണമയം കാരണം പാളി പോകുന്നതായി വ്യാപകമായി ആക്ഷേപം  ഉയരുന്നിട്ടുമുണ്ട്.നഗര സഭ അധികാരികൾ ഈ ബജി കടയ്ക്ക് ഒത്താശ ചെയ്യുന്നതായും ഇതിനു പിന്നിൽ കടയുടമ അധികാരികൾക്ക് സാമ്പത്തിക സഹായ നൽകുന്നേണ്ടെന്നു നാട്ടുകാർ സംശയിക്കുന്നു. കൂടാതെ ഈ ബജി കടയുടെ ചുറ്റുവട്ടത്ത് ബജി കടയിലെ മാല്യനങ്ങളുംകിടക്കുന്നതു മൂലം കൊതുക് ശല്യം ബൈപാസിൽ വരുന്നവർക്ക് അനുഭവപ്പെടുന്നുണ്ട്.

എത്രയും വേഗം അധികാരികൾ മനുഷ്യന് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഈ ബജി കട മാറ്റണമെന്നും ഇല്ലാത്ത പക്ഷം നാട്ടുകാർ മുനിസിപ്പാലിറ്റിയ്ക്ക് മുൻപിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.തോന്നുന്ന രാഷ്ട്രീയ പാർട്ടികളിൽ കയറി കൂടുന്ന ഇവർ ഈ ബജി കട വൻ തുകയ്ക്ക് മറി ച്ചു വിറ്റ് വാടക വാങ്ങുന്നതായി ആക്ഷേപവും ഉയർന്നിട്ടുണ്ട്.അധികാരികളുടെ സത്വര ശ്രദ്ധ പതിയണമെന്നും.പരിസരം വൃത്തിയായി കിടക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ടോണി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version