Kottayam
അല്ലപ്പാറയിലെ ആശങ്കകൾ കുഴിവെട്ടി മൂടി;ഫ്ലാറ്റുകാരനും;ബേക്കറിക്കാരനും മാലിന്യങ്ങൾ തോട്ടിലൊഴുക്കില്ല
കോട്ടയം :പാലാ : പാലാ ബേക്കേഴ്‌സിലെ മാലിന്യങ്ങൾ അല്ലപ്പാറ തോട്ടിലേക്ക് ഒഴുക്കി കുടിവെള്ള സ്രോതസുകൾ മലിനപ്പെടുന്നു എന്ന നാട്ടുകാരുടെ പരാതിയിൽ ഇരു കൂട്ടരും മലിന ജലമൊഴുക്കില്ല എന്ന് തീരുമാനമെടുത്തു നടപ്പിലാക്കിയതോടെ മലിനീകരണ പ്രശ്നത്തിന് പരിഹാരമായി .
പാലാ നഗരസഭയിലും ;കരൂർ പഞ്ചായത്തിലുമായി പ്രവർത്തിക്കുന്ന പാലാ ബേക്കേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും മലിന ജലം അല്ലപ്പാറ തോട്ടിലേക്ക് ഒഴുക്കുന്നത് മൂലം കുടി വെള്ള സ്രോതസ്സുകളിൽ മലിനീകരണം വ്യാപകമായിരുന്നു .നാട്ടുകാർ ഇത് പാലാ നഗരസഭയിലെ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും അവർ വന്നു പരിശോധന നടത്തുകയും ചെയ്തിരുന്നു. ബോധ്യപ്പെടുകയും,അത് സംബന്ധിച്ച് റിപ്പോർട്ട് നഗര സഭയിൽ നൽകുകയും ചെയ്തു . .അതിനു ശേഷം ബേക്കറി ഉടമ റോയി ഏഴ് ലക്ഷം രൂപാ മുടക്കി ആധുനിക സംവിധാനത്തിലുള്ള മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കുകയും ,ജലം ശുദ്ധീകരിച്ചു അവരുടെ പറമ്പിലെ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ രാത്രി കാലങ്ങളിൽ വീണ്ടു തോട്ടിലിലേക്ക് ബേക്കറിയിൽ നിന്നും മലിന ജലം ഒഴുക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകർ വന്നു അന്വേഷിക്കുകയും ബേക്കറിയിൽ നിന്നും മാലിന്യങ്ങൾ തോട്ടിലൊഴുക്കുന്നില്ലെന്നു ബോധ്യപ്പെടുകയും.അടുത്തുള്ള സിറിയക് കാപ്പിലിന്റെ ഫ്ലാറ്റിൽ നിന്നും മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നു എന്ന് കണ്ടെത്തുകയും;അത് ഉടൻ തന്നെ പരിഹരിക്കുന്നതാണെന്നു ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് ഫ്ലാറ്റ് ഉടമയായ സിറിയക് കാപ്പിൽ പറയുകയും ചെയ്തിരുന്നു.
ഇന്നലെ ജെ സി ബി കൊണ്ട് വന്നു കുഴികുത്തി ഫ്ളാറ്റിലെ മലിന ജലം ഒഴുക്കാനായി ടാങ്ക് സ്ഥാപിക്കുകയും ചെയ്തു.അതേസമയം അതിനടുത്തുള്ള പാലക്കൽ കുഞ്ഞുമോൻ എന്ന വ്യക്തിയുടെ മലിന ജല നിർഗമന മാർഗങ്ങൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട് .ഇതിനായി സിറിയക് കാപ്പിൽ തന്റെ സ്ഥലത്തുകൂടി മലിന ജല നിർഗമന പൈപ്പുകൾ സ്ഥാപിക്കുവാൻ അനുമതി നല്കുകയുമുണ്ടായി.ഏറെ കാലമായി അല്ലപ്പാറ ,മുണ്ടുപാലം ഭാഗങ്ങളിലുള്ളവരെ ബാധിച്ചിരുന്ന മലിനീകരണ പ്രശ്നമാണ് ഇരുകൂട്ടരും വിട്ടുവീഴ്ചാ മനോഭാവത്തോടെ തീരുമാനങ്ങൾ കൈക്കൊണ്ടപ്പോൾ പരിഹരിക്കപ്പെട്ടത്.