Kerala

വടകരയിലെ സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതം എന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

Posted on

കോഴിക്കോട്: വടകരയിലെ സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതം എന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സഖ്യകക്ഷികളോടെല്ലാം സംസാരിച്ചു നില ഭദ്രമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാർട്ടിയാണ് എല്ലാ പദവിയിലേക്കും പിടിച്ചുയർത്തിയതെന്നും വ്യക്തിപരമായ കാര്യങ്ങൾക്കപ്പുറം രാജ്യം ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും ഷാഫി കൂട്ടിച്ചേർത്തു. പാലക്കാടിൻ്റെ സ്നേഹത്തിൻ്റെ കരുത്തിൽ വടകരയിലെത്തുമ്പോൾ അവിടുത്തെ വോട്ടർമാർ കൈവിടില്ലെന്നും കോൺഗ്രസിൻ്റെ ഓരോ സീറ്റും നിർണായകമാണെന്നും ഷാഫി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version