Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവനയും , ഈരാറ്റുപേട്ടക്കെതിരെയുള്ള പൊലീസ് മേധാവിയുടെ റിപ്പോർട്ടും പിൻവലിക്കണം പി.കെ.ഫിറോസ്

Posted on

 

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട വിദ്യാർത്ഥികൾക്കെതി രെ ‘തെമ്മാടിത്തരം കാട്ടി ‘ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ യൂത്ത് ലീഗ് സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു

മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസി പ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ നടത്തിയ യുവ ജാഗ്രത സദസ് സെൻട്രൽ ജംഗ്ഷനിൽ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു,യൂത്ത് ലീഗ് സം സ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

വിദ്യാർത്ഥികൾക്ക് എതിരെ 307 ആം വകുപ്പ് ചുമത്തിയതും ഈരാറ്റുപേട്ടക്കെതിരായി വസ്‌തുത കൾക്ക് നിരക്കാത്ത ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോർട്ട് പിൻവലിക്കുകയും പൊലീസ് സ്റ്റേഷൻ സമീപത്തെ സർക്കാർ ഭുമിയിൽ തന്നെ മിനി സിവിൽ സ്റ്റേഷൻ പണിയാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

നഗരസഭ യൂത്ത് ലീഗ് പ്രസിഡൻ്റ് യഹ് യ സലീം അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ ഹമ്മദ് അഷറഫ് ,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മാ ഹീൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ,ജനറൽ സെക്ര ട്ടറി അമീർ ചേനപ്പാടി, സി.പി. ബാസിത് ,അഡ്വ.പീരു മുഹമ്മദ് ഖാൻ ,റാസി ചെറിയ വല്ലം ,അൻവർ അലിയാർ ,കെ .എ മുഹമ്മദ് ഹാഷിം യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ ഷി ഹാബ് കാട്ടാമല,സനീർ വട്ടക്കയം, മാഹിൻ വി.ഐ, അൽഫാജ് ഖാൻ,നാസിം കോന്നച്ചാടത്ത് എന്നിവർ പ്രസംഗിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version