തൊടുപുഴ :വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ എം. ബി. എ. വിദ്യാഭ്യാസത്തിനു അന്തർദേശീയ നിലവാരം പുലർത്തുന്നതിനായി മലേഷ്യയിലെ മൾട്ടി മീഡിയ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവെച്ചു. മൾട്ടി മീഡിയ സർവകലാശാല അന്താരാഷ്ട്ര സഹകരണ വിഭാഗം ഡയറക്ടർ ഡോ. അബ്ദുൾ അസ്സീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശാന്തിഗിരി ബിസിനസ് സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കല്ലറ്ക്കൽ സിഎംഐ മൾട്ടീമീഡിയ സർവകലാശാല അന്താരാഷ്ട്ര നയതന്ത്ര വിഭാഗം ഡയറക്ടർ ഡോ. ജെറാൾഡിനു ധാരണാപത്രം കൈമാറി.
ശാന്തിഗിരി ബിസിനസ് സ്കൂളിന്റെ ഡയറക്ടർ, ഡോ. പ്രദീപ് എസ്. ധാരണാപത്ര കാര്യങ്ങൾ വിശദീകരിച്ചു ശാന്തിഗിരി ബിസിനസ് സ്കൂളിൻ്റെ സീനിയർ അദ്ധ്യാപകരായ ഡോ. ജിൻസ് ജോർജ്, നെൽസൺ മാത്യു സുഷമ സാജു എന്നിവരും 38 കുട്ടികളുടെ സംഘവും മലേഷ്യയിലെ മൾട്ടി മീഡിയ സർവകലാശാലയും, ഡെൽ ടെക്നോളോജിസ്, സൈബർജയ ക്യാമ്പസും സന്ദർശിച്ചു. തുടർന്ന് മൾട്ടി മീഡിയ സർവകലാശാല ക്യാമ്പസ് ടൂറിന് ഡോ. രൂപേഷ് നേതൃത്വം നൽകി. ശാന്തിഗിരി ബിസിനസ് സ്കൂളിൽ എല്ലാ വർഷവും അന്താരാഷ്ട്ര പഠനയാത്ര സംഘടിപ്പിക്കും എന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.