Kerala
ചെങ്ങരൂരിലെ ചങ്ങാതിമാർ കഞ്ചാവ് ഉപയോഗിക്കുന്നത് പുതിയ വേർഷനിൽ “കഞ്ചൂട്ട്” ഉപയോഗം വ്യാപകം
തിരുവല്ല :തിരുവല്ല;മല്ലപ്പള്ളി ;കുന്നന്താനം ;ചെങ്ങരൂർ തുടങ്ങിയ പ്രദേശങ്ങളിൽ ലഹരി മാഫിയ സജീവമായി വിഹരിക്കുന്നു.യുവാക്കളെയും കുട്ടികളെയുമാണ് ഈ മാഫിയ അടിമകളാക്കിയിട്ടുള്ളത് .ചെങ്ങരൂരിലെ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗത്തിന്റെ പുതിയ വേർഷനും കണ്ടു പിടിച്ചു.പുട്ടുണ്ടാക്കുന്ന പുട്ടു കുറ്റിയിൽ കഞ്ചാവ് ഇട്ടശേഷം തീ കൊടുത്തു ആവി വരുമ്പോൾ ആ ആവി ശ്വസിച്ചാൽ പൂക്കുറ്റി യാകുമെന്നാണ് കണ്ടു പിടുത്തം. കഞ്ചാവ് കൊണ്ടുള്ള പുട്ടിന് ഷോർട്ട് നെയിമും നൽകിയിട്ടുണ്ട് .”കഞ്ചൂട്ട്”എന്നാണ് ഇതിനു വിദ്യാർഥികൾ നൽകിയിരിക്കുന്ന പേര്.
ചെങ്ങരൂരിലെ പാടത്താണ് വിദ്യാർഥികൾ കേന്ദ്രീകരിച്ചു കഞ്ചൂട്ട് ഉപയോഗം തുടങ്ങിയത്.എന്നാൽ പിടികൂടിയ വിദ്യാര്ഥികളെയെല്ലാം “പണക്കിഴി” ലഭിച്ചപ്പോൾ വിട്ടയച്ചതായി നാട്ടുകാർ ആരോപിച്ചു .തിരുവല്ല;മല്ലപ്പള്ളി ;കുന്നന്താനം ;ചെങ്ങരൂർ തുടങ്ങിയ പ്രദേശങ്ങളിൽ ലഹരി മാഫിയ സജീവമായി വിഹരിക്കുകയാണ് .ബൈക്കിലാണ് വിതരണവും ;കൈമാറലും നടക്കുന്നത് .
ഈ പ്രദേശങ്ങളിലെ നിർമ്മാണ തൊഴിലാളികളെയും കഞ്ചാവിന് അടിമകളാക്കി ബിസിനസ് കൊഴുപ്പിക്കുകയാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത് .നിർമ്മാണ തൊഴിലാളികളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുകയും ജോലി സ്ഥലത്ത് സംഘട്ടനങ്ങൾ ഉണ്ടാവുന്നതും പതിവാവുകയാണ് .കഞ്ചാവ് മാഫിയ ഈ പ്രദേശങ്ങളിലെ സ്വൈര്യ ജീവിതം തന്നെ തകർക്കുമ്പോൾ പോലീസ് നിഷ്ക്രിയത പാലിക്കാതെ കഞ്ചാവ് മാഫിയായ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .