മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ ലോഗ് ഔട്ടായി. മെസഞ്ചർ, ത്രെഡ്സ് എന്നിവയും ലഭ്യമാകുന്നില്ല. തനിയെ ലോഗ് ഔട്ട് ആയ ആപ്പുകളിൽ തിരിച്ച് ലോഗിൻ ചെയ്യാനാകാത്തതാണ് പ്രശ്നം
ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് കയറാനാകുന്നില്ല. പുതിയ പോസ്റ്റുകളൊന്നും അക്കൗണ്ടുകളിൽ ലോഡ് ആകുന്നില്ല. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.