Kottayam
അല്ലപ്പാറ തോട് മലിനീകരണം:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി;മലിനജലം വീണ്ടും ഒഴുക്കിയെന്ന് നാട്ടുകാർ ;ഇല്ലെന്നു പാലാ ബേക്കറി ഉടമകൾ
പാലാ :മുണ്ടുപാലം അല്ലപ്പാറ തോട് മലിനീകരണത്തിനെതിരെ പ്രദേശ വാസികളായ നാട്ടുകാരുടെ പരാതിയെ തുടർന്ന് പാലാ നഗരസഭാ അധികാരികൾ ഇന്ന് പരിശോധനയ്‌ക്കെത്തി.ഇന്ന് ഉച്ചതിരിഞ്ഞു ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് സന്ദർശനം നടത്തി സ്ഥിഗതികൾ വിലയിരുത്തിയത് .
സ്ഥലത്ത് നാട്ടുകാരും സംഘടിച്ച് എത്തിയിരുന്നു .ഇന്നും മാലിന്യം ഒഴുകിയെന്നു നാട്ടുകാർ ആരോപിച്ചു.എന്നാൽ പാലാ ബേക്കേഴ്‌സിന്റെ അധികാരികൾ ഈ ആരോപണം തള്ളിക്കളഞ്ഞു .പരാതിയുടെ അടിസ്ഥാനത്തിൽ തങ്ങൾ ഏഴ് ലക്ഷം രൂപാ മുടക്കി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചതാണെന്നും അതിനു ശേഷം തങ്ങൾ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്നും ബേക്കറി അധികാരികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽ കണ്ടു ബോധിപ്പിച്ചു.
എന്നാൽ അടുത്തുള്ള ഫ്ലാറ്റിൽ നിന്നും മലിന ജലം വരുന്നതും ബേക്കറി അധികാരികൾ ആരോഗ്യ വകുപ്പ് അധികാരികളെ ബേക്കറിക്കാർ കാണിച്ചു കൊടുത്തു .എന്നാൽ തന്റെ ഓടയിൽ നിന്നും വരുന്നത് മലിന ജലമല്ലെന്നു ഫ്ലാറ്റ് ഉടമ കുര്യാക്കോസ് കാപ്പിൽ ആരോഗ്യ വകുപ്പ് അധികൃതരോട് പറഞ്ഞു.തങ്ങൾ ഇത് കാലാ കാലങ്ങളിലായി സഹിക്കുകയാണെന്നും.ഇനിയും കുടിവെള്ള സ്രോദസ്സുകൾ മലിനപ്പെടാൻ അനുവദിക്കുകയില്ലെന്നും നാട്ടുകാർ പറഞ്ഞു.രാത്രി കാലങ്ങളിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാതെ മലിന ജലം തോട്ടിലേക്ക് ഒഴുക്കുകയാണെന്നാണ് നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .
എന്നാൽ സ്ഥലം സന്ദർശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മലിന ജലം ഒഴുക്കുന്നത് കണ്ടെത്തിയിട്ടില്ല .ഒഴുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുന്നതാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു .കഴിഞ്ഞകാല മലിനീകരണം തങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും.ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച ശേഷം മലിനജലമൊഴുകിക്കിയാൽ നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു .
ഇതിനിടയിൽ നാട്ടുകാരും പാലാ ബേക്കറി ഉടമയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു .ബേക്കറിയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ ഉടനെ സ്ഥലത്തെത്തി ബേക്കറിയിൽ നിന്നും മലിന ജലം തോട്ടിലേക്ക് ഒഴുക്കിയിട്ടില്ലെന്നു ശക്തമായി വാദിക്കുന്നുണ്ടായിരുന്നു.ഇവിടെ ഇത്രേം രൂപാ മുടക്കി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് എന്തിനാണ്.ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്നു പറയുന്നത് ശരിയല്ലെന്ന് വനിതാ ജീവനക്കാർ പറഞ്ഞു .പത്ത് ഇരുന്നൂറ്റമ്പതോളം കുടുംബങ്ങൾ ഇതുമൂലം ജീവിക്കുന്നതാ …ഞങ്ങൾക്കും ജീവിക്കേണ്ടേ …ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ മനുഷ്യമലം വരെ മഴക്കാലത്ത് തോട്ടിലേക്ക് തുറന്നു വിടുന്നുണ്ടല്ലോ അതിനൊന്നും ഒരു കുഴപ്പവുമില്ലേ …ഞങ്ങളെ ഈ നാട്ടുകാര് ജീവിക്കാൻ അനുവദിക്കണം …ഞങ്ങൾക്ക് വേറെ ജോലിയില്ല ..എന്റെ മകനും സിപീ എമ്മു കാരനാ …അവൻ ബ്രാഞ്ച് സെക്രട്ടറിയാ …അധികമൊന്നും ആരും പറയണ്ടാ എന്നൊക്കെ വനിതകൾ പരാതി പറഞ്ഞു.