വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം കണിച്ചേരി കോളനി ഭാഗത്ത് കൽപ്പകശ്ശേരി വീട്ടിൽ സന്തോഷ് (42) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി വെച്ചൂര്‍ സ്വദേശിയായ തന്റെ സുഹൃത്തിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ സന്തോഷും,സുഹൃത്തും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് വീട്ടിൽ നിന്നും പോയ സന്തോഷ് തിരികെ ഇരുമ്പ് ലിവറുമായി എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ദ്വിജേഷ് ,എസ്.ഐ മാരായ പ്രദിപ് എം, വിജയപ്രസാദ്, സി.പി.ഓ വിജയശങ്കർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.