ഇടുക്കി: അടിമാലിയിൽ പൊലീസുകാരന് വെട്ടേറ്റു. വെള്ളത്തൂവൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷിനാണ് വെട്ടേറ്റത്.
പത്താം മൈലിൽ നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൈക്കും വയറിനും പരിക്കേറ്റ അനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. അക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുൻപ് പിടിയിലായിരുന്നയാളാണ്.