കോട്ടയം :പാലാ :രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷിനു വീണ്ടും തിരിച്ചടി.കൂറുമാറ്റ നിയമമനുസരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയ ഷൈനി സന്തോഷ് ;തെരെഞ്ഞെടുപ്പ് കമീഷന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇന്ന് രാവിലെ ഹൈക്കോടതി ഹർജി പരിഗണിക്കുകയും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനം സ്റ്റേ ചെയ്യണമെന്ന ഷൈനി സന്തോഷിന്റെ ആവശ്യം തള്ളുകയായിരുന്നു.അന്തിമ വിധി പറയാൻ അടുത്ത മാസത്തേക്ക് മാറ്റി വച്ചു..എന്നാൽ ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോടതി വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല .പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഇതോടെ ആരംഭിച്ചിട്ടുണ്ട്.
രാമപുരം ഗ്രാമ പഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേമിൽ കർമ്മ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു .തുടർന്ന് യു ഡി എഫ് ധാരണ പ്രകാരം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡണ്ട് സ്ഥാനം കൈമാറാനുള്ള ധാരണ പ്രകാരം അവർ രാജി വയ്ക്കുകയും .തെരെഞ്ഞെടുപ്പ് ദിവസം രാവിലെ ഷൈനി മാണി ഗ്രൂപ്പിലേക്ക് കാലുമാറുകയുമായിരുന്നു.എൽ ഡി എഫ് പിന്തുണയോടെ ഷൈനി വീണ്ടും പ്രസിഡന്റായി .ഇതിനെതിരെ യു ഡി എഫ് നേതാക്കൾ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ഷൈനിയെ അയോഗ്യ ആക്കുകയുമാണുണ്ടായത് .
ഷൈനി സന്തോഷിനെ അയോഗ്യയാക്കിയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ സ്റ്റേ അനുവദിച്ചില്ല;രാമപുരത്ത്പു തിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും