കോട്ടയം :പാലാ പൊൻകുന്നം റൂട്ടിൽ പൂവരണി കൊച്ചു കൊട്ടാരത്ത് ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവത്തിൽ മൂന്നു കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം .
മൂന്നു കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിലും ;ഭാര്യ രക്തത്തിൽ കുളിച്ച നിലയിലും ഭർത്താവ് ജെയ്സൺ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭർത്താവ് ജെയ്സൺ ഡ്രൈവറാണ്.ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു.