Kerala
തെരഞ്ഞെടുപ്പു പ്രചരണ ബോർഡുകളും ഹോർഡിങ്ങുകളും പരിസ്ഥിതി സൗഹൃദമാകണം: ശുചിത്വ മിഷൻ യോഗം
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണ ബോർഡുകളും ഹോർഡിങ്ങുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. മാലിന്യ മുക്ത പരസ്യ പ്രചരണം ലക്ഷ്യം വെച്ചുകൊണ്ട് ഫ്‌ളെക്‌സ് ഉപയോഗത്തിൽ സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാനും യോഗം തീരുമാനിച്ചു.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജിനീയർ അലക്‌സാണ്ടർ ജോർജ്ജ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ, സൈൻ പ്രിന്റിംഗ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.