Kottayam
ലോക്സഭാ തെരെഞ്ഞെടുപ്പ് പടിവാതിക്കൽ വന്നിട്ടും തലപ്പുലം പഞ്ചായത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് കളി.പ്രസിഡണ്ട് അനുപമ വിശ്വനാഥ് രാജിവച്ചു
പാലാ;ലോക്സഭാ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസിലെ ഗ്രൂപ്പ് കളിക്ക് ശമനമില്ല . തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോൺഗ്രസിലെ അനുപമ വിശ്വനാഥ് രാജിവെച്ചു.അനുപമ വിശ്വനാഥിനെ കൂടാതെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു കെ കെ യും ഇന്ന് വൈകുന്നേരത്തോടെ രാജി സമർപ്പിച്ചു.രാജിവച്ച തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ആണ്,
കോൺഗസ് അംഗമായ അനുപമ വിശ്വനാഥ് മുൻ ധാരണപ്രകാരം ഡിസംബറിൽ രാജി വെക്കേണ്ടതായിരുന്നു അതോടൊപ്പം എൽഡിഎഫ്,യുഡിഎഫ് കൂട്ടുകെട്ടിൽ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനായ സി പി ഐ സ്വതന്ത്രൻ ബിജു കെ കെയും രാജിവെക്കേണ്ടതായിരുന്നെങ്കിലും-ചർച്ചകൾ അനന്തമായി നീണ്ടു പോയപ്പോൾ രാജിയും നീളുകയായിരുന്നു.എൽ ഡി എഫ് പിന്തുണയോടെയാണ് തലപ്പലത്ത് യു ഡി എഫ് ഭരിച്ചു കൊണ്ടിരുന്നത്.സിപി ഐ സ്വതന്ത്രനായ ബിജു കെ കെ യെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി നൽകി തൃപ്തി പെടുത്തി.
എന്നാൽ മൂന്നു അംഗങ്ങളുള്ള ബിജെപി യെ ഒരു കാരണവശാലും ഭരണത്തിൽ എത്തിക്കാതിരിക്കാനാണ് എൽ ഡി എഫ് പിന്തുണ സ്വീകരിച്ചത് .എൽ ഡി എഫിന് മൂന്നു അംഗങ്ങളാണ് തലപ്പാലത്ത് ഉള്ളത് .എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലം ഭരണത്തിൽ മാറ്റം വരുമ്പോൾ എൽ ഡി എഫ് കോൺഗ്രസിലെ ഗ്രൂപ്പ് കളിക്ക് കൂട്ട് നിൽക്കുമോ എന്നുള്ളതാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.
വോട്ടെടുപ്പിൽ കോൺഗ്രസിലെ വിമത വിഭാഗവും ബിജെപി യുംകൂട്ടുചേർന്നാൽ പോലും അത്ഭുതപ്പെടാനില്ല .അതേസമയം ജോസഫ് ഗ്രൂപ്പിലെ രണ്ടു വനിതകളിൽ ഒരാളെ അവസാന ഒരു വര്ഷം പ്രസിഡണ്ട് ആക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട് .സ്ഥാനം രാജി വച്ച അനുപമ വിശ്വനാഥ് മുൻകൈ എടുത്ത് നടപ്പാക്കിയ ടേക് എ ബ്രെക്ക് സമുച്ചയവും;ആരോഗ്യ കേന്ദ്രവും ഉദ്‌ഘാടനം ചെയ്യാറായ സമയത്ത് തന്നെ അവരെ പുകച്ച് പുറത്ത് ചാടിക്കുന്നതിനെതിരെ തലപ്പലം പഞ്ചായത്തിലാകെ കോൺഗ്രസ്സ് പ്രവർത്തകർ രോക്ഷാകുലരാണ്.
തലപ്പലത്തെ കക്ഷി നില :കോൺഗ്രസ് 4 ;കോൺഗ്രസ് വിമതർ ഒന്ന് ;ബിജെപി 3;കേരളാ കോൺഗ്രസ്(ജെ) 2;സിപിഎം സ്വതന്ത്രർ 2;സിപിഐ സ്വതന്ത്രൻ 1 ;എന്നാൽ ബിജെപിയും;കോൺഗ്രസ് വിമതരും ചേർന്നാൽ മാന്ത്രിക സഖ്യയായ ഏഴിൽ എത്താമെന്നുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.വോട്ടെടുപ്പിൽ ഏതെങ്കിലും ഒരു മെമ്പർ വരാതിരുന്നാൽ പ്രശ്നം കൂടുതകൾ സങ്കീർണ്ണമാവും.രാഷ്ട്രീയ അനിശ്ചിതത്വമാണ് തലപ്പാലത്ത് വരുവാൻ പോകുന്നത് .