പാലാ :പനയ്ക്കപ്പാലം :പനയ്ക്കപ്പാലം റോഡിന്റെയും പാലത്തിന്റെയും അശാസ്ത്രീയത പരിഹരിച്ച് അപകട രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനയ്ക്കപ്പാലം ജങ്ഷനിൽ ധർണ്ണ നടത്തി.
കേരളാ യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തുങ്കൽ അധ്യക്ഷമ വഹിച്ച യോഗത്തിൽ.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ധർണ്ണ ഉദ്ഘാടനം നടത്തി .കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്;യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ;കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക്;യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി നിബാസ് തോട്ടുങ്കൽ;യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്ററ്യൻ;
കേരള കോൺഗ്രസ് തലപ്പലം മണ്ഡലം പ്രസിഡണ്ട് ജിമ്മി വാഴംപ്ലാളാക്കൽ , തോമാച്ചൻ താളനാനി,ഔസേപ്പച്ചൻ ചെമ്പ്ലാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് :സ്റ്റെല്ല ജോയി, മെമ്പർ കൊച്ചു റാണി ജയ്സൺ, കെഎസ് സി ജില്ലാ പ്രസിഡണ്ട് നോയൽ ലുക്ക്, റമീസ് മുതുകാട്ടിൽ,ജോയി കുന്നുംപുറം, സുരേഷ് തൂങ്ങുമല, ടോം,റെജി മിറ്റത്താനിക്കൽ ,ജോബി നബിടാകം, പി.എസ് സൈമൺ,തുടങ്ങിയവർ പ്രസംഗിച്ചു.