കോട്ടയം :വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ കൊലപാതകത്തോടെ കലാലയങ്ങൾ എസ് എഫ് ഐ കോൺസൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണെന്ന് കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് അഭിപ്രയപ്പെട്ടു.എറണാകുളത്തെ മഹാ രാജാസ് കോളേജിൽ അഭിമന്യൂ എന്ന എസ് എഫ് ഐ ക്കാരൻ കൊല്ലപ്പെട്ടപ്പോൾ കവിത പാടിയ സാംസ്ക്കാരിക നായകന്മാർ മൗനത്തിന്റെ വല്മീകങ്ങളിൽ കയറി ഒളിച്ചി രിക്കുകയാണെന്ന് നോയൽ ലൂക്ക് കുറ്റപ്പെടുത്തി .കെ എസ് സി കോട്ടയം ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നോയൽ ലൂക്ക് പെരുമ്പാറയിൽ.
സ്വാതന്ത്ര്യം ;ജനാധിപത്യം ;സോഷ്യലിസം എന്ന എസ് എഫ് ഐ മ്യുദ്രാവാക്യം തന്നെ തങ്ങൾക്കിഷ്ടപ്പെടാത്തവരെ കായീകമായി നശിപ്പിക്കാനുള്ള സ്വരതന്ത്ര്യമാണ് അവർ ഉയർത്തുന്ന മുദ്രാവാക്യം.ടി പി ചന്ദ്രശേഖരനെ 51 വെട്ടിനാൽ കൊന്നിട്ടും കലിയടങ്ങാതെ ടി പി ചന്ദ്രശേഖരൻ കുലംകുത്തിയെന്നു പറഞ്ഞവരുടെ കാട്ടുനീതി തന്നെയാണ് വയനാട്ടിലെ പൂക്കോട് സർവകലാശാലാ കാമ്പസിൽ സിദ്ധാർത്ഥിന്റെ മരണത്തോടെ നടന്നിരിക്കുന്നത് .നാല് ദിവസമായി ഭക്ഷണവും വെള്ളവും നൽകാതെ മർദ്ദിച്ചവരുടെ ക്രൂരത നാസി ജർമ്മനിയുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ അനുസ്മരിപ്പിക്കുന്നതാണെന്നും കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് കൂട്ടിച്ചേർത്തു .
എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യൂ എന്ന എസ് എഫ് ഐ ക്കാരൻ കൊല്ലപ്പെട്ടപ്പോൾ നാൻ പെറ്റ മകനെ എന്ന് അഭിമന്യൂ വിന്റെ ‘അമ്മ പതം പറഞ്ഞ് കരഞ്ഞത് കേരളക്കരയുടെ കണ്ണ് ഈറനണിയിച്ചപ്പോൾ;ഇന്ന് സിദ്ധാർത്ഥിന്റെ അമ്മയും അച്ഛനും മലയാളക്കരയോട് പറഞ്ഞത് എന്റെ മകന് അവസാനം ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലല്ലോ ;ദിവസങ്ങളോളം ഭക്ഷണം നൽകിയില്ലല്ലോ അവനു തുള്ളി വെള്ളം കൊടുക്കാമായിരിന്നല്ലോ .ഇത് മലയാളക്കരയോടുള്ള ചോദ്യം തന്നെയാണെന്ന് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല;ഹെൽമറ്റും.ചെടിച്ചട്ടിയും വച്ച് ആക്രമിച്ചവരെ രക്ഷ പ്രവർത്തനം നടത്തിയെന്ന് പറഞ്ഞു ആശ്ലേഷിച്ച ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ അനുയായികൾ ഇങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ.