Kerala

6 മണ്ഡലങ്ങളിൽ കോൺഗ്രസ് തിരിച്ചടി ഭയക്കുന്നു;ആലത്തൂരിൽ പെങ്ങളൂട്ടി ലോക പരാജയം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങൾ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ് തിരിച്ചടി ഭയക്കുന്നത് .അതിൽ തന്നെ ആലത്തൂർ മണ്ഡലത്തിലെ സിറ്റിംഗ് എം പി രമ്യ ഹരിദാസ് ലോക പരാജയമെന്നാണ് വിലയിരുത്തൽ.

ഭാഷ വശമില്ലാത്തതിനാൽ ലോക്സഭയിൽ ഒന്നും തന്നെ ഉരിയാടിയിട്ടില്ല രമ്യ ഹരിദാസ്.തെരെഞ്ഞെടുപ്പിൽ വീട്ടിലെ ഇല്ലായ്മ പറഞ്ഞു വിജയിച്ചെങ്കിലും ഇപ്പോൾ എം പി ആയിക്കഴിഞ്ഞും ഇല്ലായ്മ പറയുന്നത് പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് ജനങ്ങൾ കാണുന്നത്. എംപി ഫണ്ട് പോലും കാര്യക്ഷമമാക്കുവാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല .പത്തനംതിട്ടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി തോമസ് ഐസക്ക് വന്നത് യു  ഡി എഫ് കേന്ദ്രങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു.ജയിച്ചതിൽ പിന്നെ മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്തവൻ എന്ന പേരാണ് സിറ്റിംഗ് എം പി ആന്റോ ആന്റണിക്കുള്ളത്.ഇത് ഒരു തരംഗമായി മാറി കഴിഞ്ഞു .

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ഇത് ഒൻപതാം തവണയാണ് മത്സരിക്കുന്നത് .40 വയസുള്ള ഒരാൾ ജനിക്കുന്നതിനു മുൻപേ കൊടിക്കുന്നിൽ എം പി ആയിരുന്നു  എന്ന് സാരം.എന്നാൽ മന്ദ്‌ഫലത്തിലാകെ ഇദ്ദേഹത്തെ കുറിച്ച് പരാതിയാണുള്ളത് .പാലാക്കാട് എം പി വി കെ ശ്രീകണ്ഠൻ എം പി ഫണ്ട് ഏറ്റവും  കുറച്ചു ചിലവഴിച്ച എം പി ആണ്. മണ്ഡലത്തിലെ വികസനം തന്നെ അവതാളത്തിലാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മണ്ഡലങ്ങളിലെ സംഘടനാ തലത്തിലെ പ്രശ്നങ്ങളും സ്ഥാനാർഥികളും തിരിച്ചടിയുടെ ഘടകങ്ങളായി വിലയിരുത്തുന്നു. ന്യൂനപക്ഷങ്ങൾ അത്രകണ്ട് കോൺഗ്രസിനൊപ്പം ഇല്ല, യുവ വോട്ടർമാരെ സ്വാധീനിക്കാൻ ആയിട്ടില്ല എന്നിവ അടക്കമുള്ള കാര്യങ്ങളും ജയസാധ്യത കുറയ്ക്കുമെന്നും ആശങ്കയുണ്ട്.തിരിച്ചടി ഭയക്കുന്ന ചില മണ്ഡലങ്ങളിൽ പകരക്കാരെ ഇറക്കിയാൽ നില മെച്ചപ്പെടുത്താൻ പറ്റുമോ എന്ന ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്റിൽ നിന്നു ഉണ്ടാകും. പത്തനംതിട്ട മാവേലിക്കര തൃശ്ശൂർ മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റിയാൽ പകരക്കാരുണ്ട്. യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അബിൻ വർക്കി, കെപിസിസി വൈസ് പ്രസിഡണ്ട്മാരായ പി പി സജീന്ദ്രൻ, വി ടി ബൽറാം എന്നിവരാണ് ഈ മണ്ഡലങ്ങളിൽ പരിഗണനയിൽ ഉള്ളവർ.

സിറ്റിംഗ് എം പിമാർ സജീവമായി കഴിഞ്ഞ ഈ ഘട്ടത്തിൽ ഒരു മാറ്റം എങ്ങനെ എന്നതും ആലോചിക്കുന്നുണ്ട്. വയനാട് രാഹുൽഗാന്ധി വീണ്ടും എത്തുമോ എന്നത് ആശ്രയിച്ചായിരിക്കും ബാക്കി മണ്ഡലങ്ങളിലെ അന്തിമ തീരുമാനം .അടിയന്തരമായി തിരുവനന്തപുരത്ത് എത്തിയ കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു, കേരളത്തിന്റെ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് ഒപ്പം കേരളത്തിലെ മുതിർന്ന നേതാക്കളും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top