Kottayam
കെ.എസ്.യു. സെൻതോമസ് കോളേജ് യൂണിറ്റ് സമ്മേളനം നടത്തി
കോട്ടയം :കെ.എസ്.യു. പാലാ സെന്റ് തോമസ് കോളേജ് സമ്മേളനം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തപ്പെട്ടു(ഉമ്മൻ ചാണ്ടി നഗർ ) യൂണിറ്റ് പ്രസിഡന്റ് ജോമറ്റ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ തോമസൂകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി ബിബിൻ രാജ്, കെ.എസ്.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്, കെ.എസ്.യു. ജില്ലാ സെക്രട്ടറിമാരായ അലക്സ് മാത്യു, അമൽ ജോസ്, കെ.എസ്.യു.ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ബാരിക് നിഷാദ്,കെഎസ്‌യു യൂണിറ്റ് ഭാരവാഹികളായ കൃഷ്ണജിത്ത് ജിനിൽ,
ആൽബർട്ട് ടോം ജോഷി, ജോർജുകുട്ടി, ഫാസിൽ, സ്റ്റേനി ബെന്നി, പാർവതി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യൂണിറ്റ് പ്രസിഡണ്ടായി ജെറി ജിജിയെ തെരഞ്ഞെടുത്തു. 2024 -2025 വർഷത്തെ കലാലയ തിരഞ്ഞെടുപ്പിലും മറ്റു കലാലയ പ്രവർത്തനങ്ങളിലും കെ.എസ്. യു.സജീവമായി പ്രവർത്തിക്കുവാൻ തീരുമാനമെടുത്തു