പാലാ : എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബോർഡ്, ബാനർ, പോസ്റ്റർ എന്നിവ പാലാ മുണ്ടുപാലം, മാർക്കറ്റ് എന്നിവിടങ്ങളിൽ വ്യാപകമായി നശിപ്പിച്ചതിൽ എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ പാലാ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർമാൻഷാജു. വി.തുരുത്തൻ അഡ്വ. ജോസഫ് മണ്ഡപം, ഷാർലി മാത്യു, എം. എൻ. രാജൻ, ജോസ് ജോസഫ്, ടോബിൻ. കെ. അലക്സ്, ജോസ്കുട്ടി പൂവേലിൽ, ജിനു കോഴിമറ്റത്തിൽ, ബിജു പാലൂപ്പടവിൽ, ജോൺ തെക്കൻ തുടങ്ങിയവർ പങ്കെടുത്തു.