Politics
പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക.,യൂത്ത് ഫ്രണ്ട് പനയ്ക്കപ്പലത്ത് ധർണ്ണ നടത്തുന്നു
കോട്ടയം :പാലാ :പനയ്ക്കപാലത്തെ അപകട വളവ് നിവർത്തുക.,റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക.,പാലാ -ഈരാറ്റുപേട്ട ഹൈവേയിൽ മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക.,പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക.എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി നാളെ പനയ്ക്കപ്പലത്ത് ധർണ്ണ സമരം നടത്തുകയാണ്.
2024 മാർച്ച് രണ്ടാം തീയതി രാവിലെ 10 മണിക്ക് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് :ഷിനു പാലത്തിങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ധർണാ ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ :അജിത്ത് മുതിരമല, ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ പി. എസ് ഷെമീർ, നിബാസ് തോട്ടുങ്കൽ കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്,
കേരള കോൺഗ്രസ് തലപ്പലം മണ്ഡലം പ്രസിഡണ്ട് ജിമ്മി വാഴംപ്ലാളാക്കൽ , കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമാച്ചൻ താളനാനി, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഔസേപ്പച്ചൻ ചെമ്പ്ലാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് :സ്റ്റെല്ല ജോയി, മെമ്പർ കൊച്ചു റാണി ജയ്സൺ, ബാങ്ക് ബോർഡ്മെബർ പയസ് പെമ്പിളകുന്നേൽ, കെഎസ് സി ജില്ലാ പ്രസിഡണ്ട് നോയൽ ലുക്ക്, തുടങ്ങി കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.