Kerala
കോളേജിന് പെയിന്റടിക്കാൻ വന്ന തൊഴിലാളി പാരപ്പറ്റിൽ നിന്നും വീണ് മരിച്ചു
ചേലക്കര: കിള്ളിമംഗലത്ത് പ്രവർത്തിച്ചുവരുന്ന ചേലക്കര ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പുതിയ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.
ചാലക്കുടി സ്വദേശി സതീഷ്(26) ആണ് മരിച്ചത് .ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കോളേജിലെ.പെയിന്റിഗ്; പോളിഷിംഗ് പണികൾക്കായി വന്നതായിരുന്നു സതീഷ്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു.ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സതീഷ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുതിയ കോളേജ് കെട്ടിടത്തിലെ പെയിൻറിംഗ് പോളിഷിംഗ് ജോലികൾക്കായി ഒരാഴ്ചയോളമായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നുവെന്ന് പറയുന്നു.കെട്ടിടത്തിലെ വീതിയുള്ള പാരപ്പറ്റിൽ ഫോൺ ചെയ്ത് കിടക്കുകയായിരുന്ന സതീഷ് പെട്ടെന്ന് താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു വെന്നാണ് സുഹൃത്തുക്കൾ പറയുന്നത് .ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു