തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു.
അതിന് മുമ്പ് തന്നെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നൽകി ഉത്തരവായിരുന്നു. ക്ലിഫ് ഹൗസിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.