Kerala

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് രണ്ട് മരണം;കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ

മലപ്പുറം : മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിർ‌ദ്ദേശവുമായി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് മലപ്പുറത്ത് ദിവസങ്ങൾക്കിടെ രണ്ടുപേർ‌ മരിച്ചിരുന്നു. പോത്തുകല്ല്,​ എടക്കര പ‌ഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.

പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ആറു കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു.

ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഡി.എം.ഒ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി,​ ക്ഷീണം,​ ഛർദ്ദി,​ വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top