സമരാഗ്നി സമാപന വേദിയിൽ പ്രവർത്തകരോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രോഷാകുലനായി. നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവർത്തകർ പിരിഞ്ഞ് പോയതിലാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്.
മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നുവെന്ന് സുധാകരൻ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേർ സംസാരിച്ച് കഴിഞ്ഞ് ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇങ്ങനെ ആണെങ്കിൽ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരനെ തിരുത്തി. പ്രവർത്തകർ ക്ഷീണിതരാണെന്ന കാര്യം പ്രസിഡൻറ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.അതോടെ പ്രശ്നവുമവസാനിച്ചു.