കട്ടപ്പന നഗരത്തിൽ വിൽപ്പനയ്ക്കായി മറുനാടൻ തൊഴിലാളികൾ എത്തിച്ച വൻ പാൻമസാല ശേഖരം നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഇടശേരി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മറുനാടൻ തൊഴിലാളികൾക്കും, സ്കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ വിൽപ്പന നടത്തിയിരുന്നവരിൽ നിന്നാണ് പാൻ മസാല ശേഖരം പിടിച്ചെടുത്തത്.
ലഹരി വസ്‌തുക്കൾ കലർത്തിയ പുകയില, മറ്റു പാൻ മസാലകൾ ഉൾപ്പെടെ മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പാക്കറ്റ് പാൻ മസാലകൾ ആണ് പിടികൂടിയത്.