Politics

ഫ്രാൻസിസ് ജോർജ് പങ്കെടുത്ത കുടുംബ സംഗമത്തിൽ വൻ ജനപ്രവാഹം;ഫ്രാൻസിസ് ജോർജിന്റെ സ്വീകാര്യത വോട്ടായി മാറുമെന്ന് അപു ജോൺ ജോസഫ്

കോട്ടയം :മീനച്ചിൽ :മീനച്ചിൽ പഞ്ചായത്തിലെ കുടുംബ യോഗത്തിൽ യു  ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വന്നപ്പോൾ ജനപ്രവാഹം.കെ എം ജോർജിന്റെ മകനെ നേരിൽ കാണുവാൻ പ്രായമായവരും ഏറെ എത്തി . കേരള കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ പ്രഥമ കുടുംബ സംഗമത്തിലെ ജനപ്രവാഹം സ്ഥാനാർത്ഥിക്കും സന്തോഷമായി .ഫ്രാൻസിസ് ജോർജിന്റെ സ്വീകാര്യത വോട്ടായി മാറുമെന്ന് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.

പിസി ഫിലിപ്പ് പുത്തൻപുരയുടെ വസതിയിൽ കൂടിയ കുടുംബ സംഗമത്തിൽ മീനിച്ചിൽ മണ്ഡലം പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്  വക്കച്ചൻ മറ്റത്തിൽ എക്സ് എം പി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

പാർട്ടിയുടെ ഉന്നത അധികാര സമിതി അംഗം അപു ജോൺ പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പുവേലിൽ ; ഷാജി വെള്ളപ്പാട്ട് വിൻസൻറ് കണ്ടത്തിൽ സാബു പൂവത്താനി ഷാജൻ മണിയാക്ക് പാറ അലക്സ് കണ്ണാട്ട് കുന്നേൽ കെ സി കുഞ്ഞുമോൻ പ്രഭാകരൻ പടിയപ്പള്ളിയിൽ ജോബിൻ പറയരുതോട്ടം ആൻറ്റു വടക്കേൽ കിഷോർ പാഴുക്കുന്നേൽ ബോബി ഇടപ്പാടി റോയ് പൂവത്താനി ; മോഹനൻ കാരാമയിൽ അപ്പച്ചൻ പാലക്കുടി; ഷാജി പന്തലാടി; ജോയി പറയരുതോട്ടം; ജോസി പുളിമൂട്ടിൽ; ബിനീഷ് പുത്തൻപുര; കുര്യൻ മുണ്ടാട്ട് റ്റോമിച്ചൻ വയലിൽ കളപ്പുര; ചാക്കോച്ചൻ കളപ്പുര;പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ഷാജൻ നളിനി ശ്രീധരൻ മുൻ പഞ്ചായത്ത് മെമ്പർമാരായ കുര്യാക്കോസ് ഇഞ്ചക്കപറമ്പിൽ മേഴ്സി ബാബു എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top