Politics

ഭക്ഷണം നൽകുന്ന കൈക്ക് കടിക്കരുത്;ആനുകൂല്യങ്ങൾ തന്ന ബിജെപി ക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് ബിജെപി നേതാവ്

ഹൈദരാബാദ്: ബിജെപിയെ പിന്തുണച്ചില്ലെങ്കില്‍ ജനങ്ങള്‍ നരകത്തില്‍ പോകുമെന്ന വിവാദ പരാമർശവുമായി നിസാമാബാദില്‍ നിന്നുള്ള ലോക്‌സഭാ എംപി ഡി.അരവിന്ദ്.

വിജയ് സങ്കല്‍പ് യാത്രയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം, ജനങ്ങളോട് “ഭക്ഷണം നല്‍കുന്ന കൈ കടിക്കരുത്’ എന്നും പറഞ്ഞു.

നിങ്ങള്‍ക്ക് സൗജന്യ ഭക്ഷണം, സൗജന്യ ഗ്യാസ്, നല്ല സ്കൂളുകള്‍ എന്നിവ ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നു, വിവാഹത്തിന് പണം അയയ്ക്കുന്നു, സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നു, നരേന്ദ്ര മോദിയാണ് മുത്തലാഖ് നിർത്തലാക്കുകയും നിങ്ങളുടെ ആത്മാഭിമാനം ഉറപ്പാക്കുകയും ചെയ്തത്.

ഇതെല്ലാം കഴിഞ്ഞ്, നിങ്ങള്‍ കോണ്‍ഗ്രസിനോ ബിആർഎസിനോ വോട്ട് ചെയ്താല്‍, ദൈവം നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോകും. നിങ്ങള്‍ സ്വർഗത്തില്‍ പോകില്ല പകരം നിങ്ങള്‍ നരകത്തില്‍ പോകും. ഭക്ഷണം നല്‍കുന്ന കൈ കടിക്കരുത് നിങ്ങള്‍.- ബിജെപി എംപി പറഞ്ഞു.

‘സ്വർഗത്തില്‍ പോകേണ്ടവർ രാജ്യത്തിന് സേവനങ്ങള്‍ നല്‍കുകയും അത് സുരക്ഷിതമാക്കുകയും ചെയ്യുന്നവരെ പിന്തുണയ്ക്കുകയും അവർക്ക് വോട്ട് നല്‍കുകയും ചെയ്യണം. അല്ലെങ്കില്‍ ദൈവവും നിങ്ങളോട് ക്ഷമിക്കില്ല’. അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top