എരുമേലി- എരുമേലി എഴുകുമൺ ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ക്വാർട്ടേഴ്സിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ്
മരണമടഞ്ഞത്.പാലക്കാട് സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.ഏഴു മാസമായി ഇയാൾ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.