കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട. വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 877 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ക്യാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
സംഭവത്തിൽ കോഴിക്കോട് സ്വദേശി ഇസ്മായിസാണ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബെഹറിനിൽ നിന്നാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 6 ലക്ഷം രൂപയോളം വിലമതിപ്പുണ്ട്. നാല് ക്യാപ്സ്യൂളുകളായാണ് സ്വർണം കടത്തിയത്.