Kerala
അന്തിനാട് ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം മാർച്ച് 2 മുതൽ 9 വരെ
ക്ഷേത്ര പുനരുദ്ധാരണവും നവീകരണ കലശവും. കഴിഞ്ഞ് അന്തിനാട് ക്ഷേത്രത്തിൽ അതിവിപുലമായ ചടങ്ങുകളോട് കൂടി ശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. മാർച്ച് 2 ന് വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പള്ളിൽ ഇല്ലത്ത് മാധവൻ – നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവുത്സവത്തിനുള്ള കൊടിയേറ്റ് ചടങ്ങുകൾ നടക്കും.
മാർച്ച് 8 ന് ശിവരാത്രി മഹോത്സവം കാവടിഘോഷയാത്ര . രാവിലെ 9 മണിയ്ക്ക് പ്രവിത്താനം പുളിയന്മാക്കൽ ഭവനത്തിൽ നിന്നും ഇല്ലിക്കൽ ഭവനത്തിൽ നിന്നും പൂക്കാവടി കൊട്ട ക്കാവടി, പമ്പമേളം, കരകാട്ടം, ദേവകലാരൂപം , തെയ്യം, ശിങ്കാരിമേളം തുടങ്ങിയ നൂറു കണക്കിന് കലാകാരന്മാർ അണിനിരക്കുന്ന കാവടി കഷയാത്ര . 12 മണിക്ക് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.
തുടർന്ന് വൈകിട്ട് ക്ഷേത്ര മൈതാനത്ത് കാഴ്ച ശ്രീ ബലി, എഴുന്നള്ളത്ത്, സ്‌പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചമ്പാദ്യം. മാർച്ച് ,3, 4, 5, 6, 7 തീയതികളിൽ ക്ഷേ ത്രത്തിൽ ഉത്സവബലി ചടങ്ങുകളും മാർച്ച് 9 ന് വൈകിട്ട് 6.30 ന് ക്ഷേത്ര കടവിൽ ആറാട്ട്. തുടർന്ന് ആറാട്ടു എതിരേൽപ്പ് . 6.30 ന് ക്ഷേത്രത്തിൽ എതിരേൽപ്പ്, താലപ്പൊലി ; വാദ്യമേളങ്ങൾ, ഗജവീരൻമാൻ, അമമ്പടിയോട് കൂടി ക്ഷേത്ര മൈതാനത്ത് എത്തിച്ചേരുന്നു..
സ്പെഷ്യൽ പാണ്ടിമേളം സർവ്വശ്രി ചൊവ്വല്ലൂർ മോഹന വാര്യമുണ്ട പ്രമാണത്തിൽ 75-ൽ പരം കലാകാരന്മാർ അണിനിരക്കുന്നു. തുടർന്ന് ആറാട്ട് സദ്യ. കൊടിയിറക്ക്.
പാലാ മീഡിയാ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.കെ മാധവൻ നായർ ദേവസ്വം പ്രസിഡണ്ട് ,സെക്രട്ടറി വി ഡി സുരേന്ദ്രൻ നായർ ,ഖജാൻജി കെ.എസ് പ്രവീൺ ,കമ്മിറ്റിയംഗങ്ങളായ പി.എം ജയചന്ദ്രൻ ,പി ആർ ഹരിദാസ് ,എം.കെ രാധാകൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു .