Kerala

വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റും; ഫിൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

Posted on

 

പുന്നപ്ര :ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് അശോകനും 5,000/- രൂപാ കൈക്കൂലി വാങ്ങിക്കുന്നതിനിടയിൽ  വിജിലൻസിന്റെ പിടിയിലായി.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റൻ്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയൽ റവന്യൂ ഡിവിഷണൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ വി.ജി.വിനോദ് കുമാറിനെ അറിയിക്കുകയും,

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രി ഗിരീഷ് പി. സാരഥിയുടെ  നേതൃത്വത്തിലുള്ള വിജിലൻസ് കെണിയൊരുക്കി, ഇന്ന് (27/02/2024) വൈകുന്നേരം 03:20 മണിയോടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ പരാതിക്കാരനിൽ നിന്നും 5,000/-രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.‌പി യെ കൂടാതെ ഇൻസ്പെക്ടർമാരായ ശ്രീ പ്രശാന്ത് കുമാർ എം.കെ ശ്രീ രാജേഷ് കുമാർ ആർ, ശ്രീ ജിംസ്റ്റെൽ സബ് ഇൻസ്പെക്ടർ വസന്ത് അസിസ്റ്റന്റ്റ് സബ് ഇൻസ്പെക്ടർ ജയലാൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കുമാർ, രഞ്ചിത്ത്, സനൽ, ലിജു, സുദീപ് സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടൻ, നിതിൻ മാർഷൽ, സനീഷ്, വിമൽ തുടങ്ങിയവരും ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ.വിനോദ് കുമാർ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version