Kerala
മാരാരിക്കുളം എസ് എൽ പുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി
മാരാരിക്കുളം എസ് എൽ പുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി.കുപ്രസിദ്ധ മോഷ്ടാവായ ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പാലയ്ക്കൽ വീട്ടിൽ തിയോ (ഓമനക്കുട്ടൻ-56) ആണ് അറസ്റ്റിലായത്.
ഓഫീസ് മുറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന ഇയാളെ മാരാരിക്കുളം എസ് ഐ കിരൺ സി നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
എസ് ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പി ബി ജഗദീഷ്, ജി ബൈജു, ആർ ഡി സുരേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.പ്രതി വിവിധ ജില്ലകളിൽ സമാന കുറ്റകൃത്യം ചെയ്തുവരുന്നയാളും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.