Kerala

തൂങ്ങി മരിച്ച വിദ്യാർത്ഥിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ;പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Posted on

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്.

മരണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പുണ്ടായ മർദനത്തിൻ്റെ പാടുകളെന്നാണ് കണ്ടെത്തൽ. അതേസമയം, സിദ്ധാർഥിന്റേത് തൂങ്ങിമരണമെന്ന സ്ഥിരീകരണം റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version