കോട്ടയം :പാലാ :എനിക്ക് വോട്ട് ചെയ്താൽ വോട്ടു ചെയ്തവർ ഒരിക്കലും നിരാശരാവേണ്ടി വരില്ലെന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം യോഗത്തിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ് .
ഇടുക്കിയിൽ താൻ എം പി ആയിരുന്നപ്പോൾ ഒരു പഞ്ചായത്ത് മെമ്പറെ പോലെ പ്രവർത്തിച്ചിരുന്ന കാര്യം ഫ്രാൻസിസ് ജോർജ് അനുസ്മരിച്ചു.തോല്‍വിയിലും നിരാശപ്പെടാതെ പൊതു രംഗത്തെ ശക്തമായ സാന്നിധ്യമായി നിലകൊണ്ടതാണ് തന്റെ പൊതു ജീവിതത്തിൽ കൈവന്ന സ്വീകാര്യതയെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
തെരെഞ്ഞെടുപ്പിൽ തന്നെ തേജോവധം ചെയ്തു കൊണ്ട് എതിരാളികൾ സമൂഹ മാധ്യമങ്ങളിൽ തിമിർക്കുമ്പോൾ നമ്മൾ ഒരിക്കലും ആ മാർഗം സ്വീകരിക്കരുതെന്ന് ഫ്രാൻസിസ് ജോർജ് നിഷ്ക്കര്‍ഷിച്ചു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.പി സി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.ജോയി എബ്രഹാം മുഖ്യ പ്രഭാഷണം നിർവഹിച്ചു.സജി മഞ്ഞക്കടമ്പിൽ;മാഞ്ഞൂർ മോഹൻ കുമാർ;അഡ്വ ജെയ്സൺ ജോസഫ്;തോമസ് കണ്ണന്തറ;സന്തോഷ് കാവുകാട്ട് ; തോമസ് ഉഴുന്നാലിൽ;മത്തച്ചൻ പുതിയിടത്ത് ചാലിൽ.;മൈക്കിൾ പുല്ലുമാക്കൽ;അഡ്വ ജോബി കുറ്റിക്കാട്ട്;തങ്കച്ചൻ മണ്ണൂശ്ശേരി;നോയൽ ലൂക്ക് ; ജോഷി വട്ടക്കുന്നേൽ;ജോസ് കുഴികുളം;എന്നിവർ പ്രസംഗിച്ചു.