Kerala
സംയുക്ത കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ പ്രതിഷേധ മാർച്ചും ധർണ്ണയും
കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ യുവ കർഷകനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് കഴിഞ്ഞ 10 വർഷമായി നൽകിയ വാഗ്ദാനങ്ങൾ പലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി.
ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച സമരം പ്രൊഫ .എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ ഭാസ്കരൻ നായർ, അപ്പച്ചൻ നെടുമ്പിളളി, ജോയ് നടയിൽ, സജീഷ് സ്കറിയ, ജോയി കണിയാരയിൽ എന്നിവർ പ്രസംഗിച്ചു….