കോട്ടയം :തോമസ് ചാഴികാടന് വേണ്ടി സ്‌കൂൾ പ്രിൻസിപ്പാൾ പരസ്യമായി വോട്ടു പിടിക്കാൻ രംഗത്തിറങ്ങി.പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു വിദ്യാർത്ഥികളോട് പരസ്യമായി വോട്ട് അഭ്യർത്ഥിച്ചത്.
സ്‌കൂളിന് വേണ്ടി എം പി ഫണ്ട് മുടക്കിയതിനാൽ നൂറുക്കു നൂറും മുടക്കിയ ചാഴികാടൻ വിജയിക്കേണ്ടത് അനിവാര്യതയെന്ന മട്ടിലാണ് പ്രിൻസിപ്പാൾ വോട്ട് അഭ്യർത്ഥിച്ചത്,പ്ലസ് ടൂ വിനു പഠിക്കുന്ന പലർക്കും വോട്ടുണ്ടെന്നും അതൊക്കെ നോക്കീം കണ്ടും വിനിയോഗിക്കണമെന്നും പ്രിൻസിപ്പാൾ ശട്ടം കെട്ടുന്നുണ്ട്.
എന്നാൽ ഇങ്ങനെ പരസ്യമായി വോട്ടു പിടിക്കുന്നതിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ പരാതി ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.അവർ തെരെഞ്ഞെടുപ്പ് കമ്മീഷനും ;തെരെഞ്ഞെടുപ്പ് വരണാധികാരികൾക്കും ;ജില്ലാ കളക്ടർക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് .പ്രിൻസിപ്പലിന്റെ രാഷ്ട്രീയം വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രക്ഷിതാക്കൾ പറയുന്നു .