കോട്ടയം :രാമപുരം:കൂറുമാറിയ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷിനെ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് രാമപുരത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി .
ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മോളിപീറ്റർ, മണ്ഡലം പ്രസിഡൻറ് സണ്ണി കാര്യപുറം, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബെന്നി താന്നിയിൽ, കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് മെമ്പർമാരായ കെ കെ ശാന്താറാം’; മനോജ് ചീങ്കല്ലേൽ; റോബി ഊടുപുഴ, സൗമ്യ സേവ്യർ, ജോഷി കുമ്പളത്ത് എന്നിവർ സംസാരിച്ചു.
UDF നേതാക്കളായ ബെന്നി കുളക്കാട്ടോലിയ്ക്കൽ; സജിവരളിക്കര, സുകുമാരൻ ,ബൈജു മുണ്ടപ്ലാക്കൽ നോയൽ ലൂക്ക് ,ജോണി പള്ളിയാരടി സാബു വാലുമ്മേൽ, സിബി മുണ്ടപ്ലാക്കൽ സിബി പുന്നത്താനത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.