Kerala

പോഷകാഹാരവും ഭക്ഷണ ക്രമീകരണവും അരുവിത്തുറ കോളേജിൽ ബോധവൽക്കരണ സെമിനാർ നടത്തി

 

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി പോഷകാഹാരവും ഭക്ഷണക്രമീകരണവും ” എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് മേധാവി മിനി മൈക്കിൾ നിർവഹിച്ചു.

ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗം ഡി.ഇ.എം ഓ ജെയിംസ് സി. ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ജേക്കബ് ആശംസകൾ അറിയിച്ചു. ബോധവൽക്കരണ ക്ലാസുകൾ ഡയറ്റീഷ്യൻ സന്ധ്യ രാജു, രെഞ്ചുമോൾ പി. വി തുടങ്ങിയവർ നയിച്ചു.ബോധവൽക്കരണ ക്ലാസ്സുമായി ബന്ധപ്പെട്ടു കുട്ടികൾ പോഷകാഹാരത്തെക്കുറിച്ചുള്ള പ്രദർശനവും നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top