ഊട്ടിയിലെ പർവത തീവണ്ടിപ്പാതയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി.ഒരു കോച്ചാണ് പാളം തെറ്റിയത്.ഒരു എരുമ ചത്തു.മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവ്വത തീവണ്ടി ഊട്ടി റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് അപകടം.
പാളത്തിൽ നിൽക്കുകയായിരുന്ന വളർത്തു എരുമകളുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒരു എരുമ ചത്തതിനൊപ്പം മറ്റൊന്ന് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.200-ലധികം യാത്രക്കാർ ഈ സമയം മൗണ്ടൻ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ട്രെയിൻ പാളം തെറ്റിയതോടെ യാത്രക്കാരെ ഇറക്കി മറ്റ് ഗതാഗത സംവിധാനം ഏർപ്പെടുത്തി.ട്രെയിൻ കോച്ചുകൾ പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.