Kerala
ജോസ് കെ മാണിയെ പ്രീണിപ്പിക്കാൻ കോൺഗ്രസ് കൊടി കത്തിച്ചവർ ഇന്ന് പെരുവഴിയിൽ; രൺദീപിന് സംഭവിച്ചത് കോൺഗ്രസിനെ തെറി പറയാൻ മിടുക്കു കാട്ടുന്ന ഓരോ കേരള കോൺഗ്രസ് എം പ്രവർത്തകനുമുള്ള മുന്നറിയിപ്പ്:
ജോസ് കെ മാണിയെ പ്രീണിപ്പിക്കാൻ കോൺഗ്രസ് കൊടി കത്തിച്ചവർ ഇന്ന് പെരുവഴിയിൽ; രൺദീപിന് സംഭവിച്ചത് കോൺഗ്രസിനെ തെറി പറയാൻ മിടുക്കു കാട്ടുന്ന ഓരോ കേരള കോൺഗ്രസ് എം പ്രവർത്തകനുമുള്ള മുന്നറിയിപ്പ്; പ്രവർത്തകരെ ഉപയോഗിച്ചു തള്ളുന്ന കേരള കോൺഗ്രസ് ശൈലിയുടെ ഇരകൾ പശ്ചാത്തപിച്ച് സത്യങ്ങൾ തുറന്ന് പറയണം: കോൺഗ്രസ് മുത്തോലി മണ്ഡലം പ്രസിഡന്റ്.
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന ഉപാധ്യക്ഷനും ആയിരുന്ന രൺദീപ് ജി നായർ സ്വന്തം പാർട്ടിയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നു പറഞ്ഞത് ഓരോ കേരള കോൺഗ്രസ് പ്രവർത്തകനുമുള്ള മുന്നറിയിപ്പാണ്. കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസിലെ തമ്മിലടിയുടെ ഫലമായാണ് പാലായിലെ ഉപതിരഞ്ഞെടുപ്പ് പരാജയപ്പെട്ടത്. എന്നാൽ അന്ന് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ കോൺഗ്രസ്സിന്റെ കൊടി കത്തിച്ച ആളാണ് ഇന്ന് വിലപിക്കുന്ന രൺദീപ്.
യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് നീചമായ ഈ പ്രവർത്തനം ഇയാൾ നടത്തിയത്. പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ജോസ് കെ മണിയോട് ആവശ്യപ്പെട്ടപ്പോൾ ജോസ് കെ മാണി ജില്ലാ സെക്രട്ടറിയായിരുന്ന ഇയാളെ സംസ്ഥാന ഉപാധ്യക്ഷൻ ആക്കുകയായിരുന്നു. കോൺഗ്രസിനെ പുലഭ്യം പറയുന്നവർക്ക് മാത്രം സ്ഥാനമാനങ്ങൾ എന്ന ശൈലിയാണ് ജോസ് കെ മാണിയുടെ പാർട്ടിയിൽ.
ഇത്തരത്തിൽ ജോസ് കെ മാണിയുടെ ഉപയോഗിച്ച് തള്ളുന്ന ശൈലിക്ക് ഇരയായ കേരള കോൺഗ്രസുകാർ ഈ തിരഞ്ഞെടുപ്പ് കാലത്ത് സത്യങ്ങൾ വിളിച്ചു പറയാൻ തയ്യാറാവണം. തങ്ങൾക്ക് സംഭവിച്ച നീതികേട് ജനങ്ങൾക്ക് സംഭവിക്കാതിരിക്കാൻ ഇത് അനിവാര്യമാണ്. തിരുത്തൽ വരുത്തി ജനങ്ങളോട് സത്യമേറ്റ് പറഞ്ഞ് ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിന് കൂട്ടുനിൽക്കുവാൻ കേരള കോൺഗ്രസുകാർ തയ്യാറാവണം എന്നും കോൺഗ്രസ് മുത്തോലി മണ്ഡലം പ്രസിഡൻറ് രാജു കോനാട്ട് ആവശ്യപ്പെട്ടു