കോട്ടയം :രാമപുരം :രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയ മാണി ഗ്രൂപ്പിലെ ഷൈനി സന്തോഷിനെ അയോഗ്യയാക്കി.തെരെഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11 ന് ആണ് വിധി പ്രസ്താവിച്ചത്.
2022 ജൂലൈ 27 ന് നടന്ന പാഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ലിസമ്മ മത്തച്ചന് വോട്ടു ചെയ്യാതെ നാടകീയമായി എൽ ഡി എഫ് പിന്തുണയോടെ പ്രസിഡണ്ട് ആവുകയായിരുന്നു ഷൈനി സന്തോഷ്.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസുകാരിയായ ഷൈനി സന്തോഷ് ആദ്യ ടേമിൽ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു.യു ഡി എഫിലെ ധാരണ പ്രകാരം രണ്ടു വർഷത്തിന് ശേഷം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡണ്ട് സ്ഥാനം കൈമാറാൻ ധാരണ ആയിരുന്നെങ്കിലും ;തെരെഞ്ഞെടുപ്പ് ദിവസം ഷൈനി കൂറുമാറി മാണി ഗ്രൂപ്പ് സ്ഥാനാർഥി ആവുകയും .എൽ ഡി എഫ് പിന്തുണയോടെ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയുമായിരുന്നു .
തുടർന്ന് യു ഡി എഫ് നേതൃത്വം തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.പരമാവധി വിധി വെച്ച് താമസിപ്പിക്കുവാൻ മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നതായി യു ഡി എഫ് വൃത്തങ്ങൾ പറഞ്ഞു.ഇത് സത്യത്തിന്റെ വിജയമാണെന്ന് മത്തച്ചൻ പുതിയിടത്ത് ചാലിൽ പറഞ്ഞപ്പോൾ ;ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള മാണിഗ്രൂപ്പ് ശ്രമം പാഴായതായി ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം അഭിപ്രായപ്പെട്ടു.ഇത് നീതിയുടെ വിജയമെന്നാണ് പഞ്ചായത്ത് മെമ്പർ ശാന്താറാം രാമപുരം അഭിപ്രായപ്പെട്ടത്.