കോട്ടയം പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം,ഒഴിവായത് വൻ ദുരന്തംപുതുപ്പള്ളി മലമേൽക്കാവിൽ ഇന്ന് രാവിലെ 11. 30 ഓടെ ആണ് നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചത്.മലമേൽക്കാവ് അമ്പലത്തിനു സമീപത്തുനിന്ന് ഇറങ്ങി വന്ന മാരുതി ആൾട്ടോ കാർ ആണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പതിച്ചത്.
അപകടത്തിൽ മലമേൽക്കാവ് സ്വദേശി രാമകൃഷ്ണൻ ഭാര്യ അമ്മുക്കുട്ടി എന്നിവർക്ക് പരിക്കേറ്റു.പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.പുതുപ്പള്ളി പാറാട്ട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം.തുടർ ചികിത്സക്കായ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ കാർ സുകുമാർ സുരേഷിന്റെ വീടിന്റെ ഷെയ്ഡിൽ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.സമീപത്തെ വീടുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.