ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവരുടെ പേരുകൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും.
ഇതിൽ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വം എടുത്തു പറയേണ്ടതാണ്.കോഴിക്കോട് ;കണ്ണൂർ ജില്ലകകളിലെ നിയോജക മണ്ഡലങ്ങൾ ചേർന്നുള്ള വടകര ലോക്സഭാ മണ്ഡലം ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം നടന്ന 1984 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പോലും ഇടതു മുന്നണിക്ക് ലഭ്യമായതാണ് ,പാർട്ടി കോട്ടയിൽ വിള്ളൽ വീണത് ടി പി ചന്ദ്ര ശേഖരന്റെ ആർ എം പി രൂപീകരണത്തോടെയാണ്.വ്യാപകമായ വോട്ടു ചോർച്ച ഉണ്ടായിട്ടുണ്ട് അതുകൊണ്ട് .അത് നികത്താനാണ് ജനകീയ പ്രതിച്ഛായയുള്ള കെ കെ ശൈലജയെ അവിടെ സ്ഥാനാര്ഥിയാക്കിയിട്ടുള്ളത്.
ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിനെ സ്ഥാനാര്ഥിയാക്കിയതും ചാലക്കുടി പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് .എന്നാൽ ഇവർ രണ്ടു പേരെയും പിണറായി വിജയൻ ഒഴിവാക്കിയവരാണ് ,ഇവരുടെ പ്രതിച്ഛായ തനിക്കു മുകളിൽ വരുന്നതിനോട് യോജിപ്പില്ലാത്തതിനാൽ ശൈലജയെ ഒഴിവാക്കാൻ മന്ത്രി സഭയിൽ പുതുമുഖങ്ങൾ മാത്രം മതിയെന്ന് നിഷ്ക്കര്ഷിച്ചു.മോഹങ്ങൾ ഇല്ലാത്ത രാഷ്ട്രീയക്കാരനായ രവീന്ദ്ര നാടിനെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പോലും മത്സരിപ്പിച്ചില്ല.പക്ഷെ അവരുടെ പ്രതിച്ഛായ മുഖ്യമന്ത്രിക്കും മുകളിലാണെന്ന് ലോക്‌സഭയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ ജനങ്ങൾ മനസിലാക്കി.
പക്ഷെ ഇതിൽ കൊല്ലത്തെ സിപിഎം സ്ഥാനാർഥി നിർണ്ണയം പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണെന്നു പൊതുവിൽ സംസാരം ഉയർന്നിട്ടുണ്ട് .പണക്കൊഴുപ്പ് കൊണ്ട് രണ്ടാമതും സ്ഥാർത്ഥിത്വം വാങ്ങിയ നടൻ മുകേഷ് നെ സ്ഥാനാർത്ഥിയാക്കിയത് യു ഡി എഫ് സ്ഥാനാർഥി എം കെ പ്രേമചന്ദ്രന് ഗുണകരമാവും.കൊല്ലം മണ്ഡലത്തിലെ എം എൽ എ ആയിരിക്കുമ്പോൾ രക്തസാക്ഷി ദിനാചരണത്തിന് വരാതെ ബഡായി ബംഗ്ളാവിലെ ഷൂട്ടിങിന് പോയ ആളാണെന്നു കൊല്ലത്തെ പാർട്ടി പ്രവർത്തകർ തന്നെ ആരോപണം ഉന്നയിച്ച ജനപ്രതിനിധിയാണ് മുകേഷ്.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇങ്ങനെ:
ആറ്റിങ്ങൽ– വി.ജോയ്
പത്തനംതിട്ട– ടി.എം.തോമസ് ഐസക്
കൊല്ലം– എം.മുകേഷ്
ആലപ്പുഴ– എ.എം.ആരിഫ്
എറണാകുളം– കെ.ജെ.ഷൈൻ
ഇടുക്കി– ജോയ്സ് ജോർജ്
ചാലക്കുടി– സി.രവീന്ദ്രനാഥ്
പാലക്കാട്– എ.വിജയരാഘവൻ
ആലത്തൂർ– കെ.രാധാകൃഷ്ണൻ
പൊന്നാനി– കെ.എസ്.ഹംസ
മലപ്പുറം– വി.വസീഫ്
കോഴിക്കോട്– എളമരം കരീം
കണ്ണൂർ– എം.വി.ജയരാജൻ
വടകര– കെ.കെ.ശൈലജ
കാസർകോട്– എം.വി.ബാലകൃഷ്ണൻ.