Politics
ബിനു പുളിക്കക്കണ്ടം ഫൊറോനാ പള്ളിക്കകത്തെ കുരിശുപള്ളി;എയർപോഡ് പ്രശ്നത്തിൽ ദൂതന്മാരുടെ ഒത്ത് തീർപ്പിന് വഴങ്ങാതിരുന്നതിന്റെ വൈരാഗ്യം ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ തീർത്തെന്ന് ജോസ് ചീരാങ്കുഴി
പാലാ : ബിനു പുളിക്കകണ്ടത്തിന് ശക്തമായ മറുപടിയുമായി ഭരണ പക്ഷത്തെ ജോസ് ചീരാൻകുഴി രംഗത്ത്.ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസിന് എന്ത് യോഗ്യതയാണുള്ളതെന്ന് ബിനു ചോദിച്ചിരുന്നു.എന്റെ യോഗ്യതകൾ പാർട്ടിക്കും ;ജോസ് കെ മാണിക്കും അറിയാവുന്നതു കൊണ്ടാണ് എന്നെ സ്ഥാനാര്ഥിയാക്കിയതും വിജയിപ്പിച്ചതും ,ഇപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചതും.തനിക്കു മാത്രമേ കഴിവും ;വിവരവും ഉണ്ടെന്നു ധരിച്ചു വശായിരിക്കുന്ന ബിനു പുളിക്കക്കണ്ടം ഫൊറോനാ പള്ളിക്കകത്തെ കുരിശുപള്ളി മാത്രമാണ് ;എയർപോഡ് പ്രശ്നത്തിൽ ദൂതന്മാരുടെ ഒത്ത് തീർപ്പിന് വഴങ്ങാതിരുന്നതിന്റെ വൈരാഗ്യം ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ തീർത്തെന്ന് ജോസ് ചീരാങ്കുഴി കൂട്ടിച്ചേർത്തു.
എയർപോഡ് വിവാദത്തിൽ പല തവണ ദൂതന്മാരുമായി സംസാരിച്ചു അവർക്കു കേസ് പിൻവലിക്കണമെന്നാണ് പറയുവാനുള്ളത്.കേസ് പിൻവലിക്കില്ലെന്ന് ഞാനും പറഞ്ഞു അതിന്റെ വൈരാഗ്യമാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ തീർത്തത്.പാർട്ടിയിൽ നിന്നും അവധി എടുത്തു എന്ന് പറയുമ്പോൾ ബിനു ഇതിനു മുൻപ് പ്രവർത്തിച്ചിരുന്ന കോൺഗ്രസും ;ബിജെപി യുമല്ല സിപിഐ(എം) എന്ന് ഇതുവരെ അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും ജോസ് ചീരങ്കുഴി പറഞ്ഞു.
അസുഖക്കാരെ ആംബുലൻസിൽ കൊണ്ട് വന്നു വോട്ടു ചെയ്യിച്ച പാരമ്പര്യമുള്ള സിപിഎം പാർട്ടിയിൽ നിന്ന് കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതെ അവധിയാണെന്നു പറയുന്നത് തന്നെ ആ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നുള്ളതാണ് ശരി .ഇപ്പോഴും ബിനു ബിജെപി യുടെ ഹാങ്ങ് ഓവറിലാണെന്നും ജോസ് ചീരാങ്കുഴി കൂട്ടിച്ചേർത്തു.