Kerala
കർണ്ണാടക സർക്കാരിന്റെ സഹായം ബിജെപി വിവാദമാക്കി;ആന ചവുട്ടിക്കൊന്ന അജീഷിന്റെ കുടുംബം സഹായം നിരസിച്ചു
വയനാട്: മാനന്തവാടിയിൽ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം നിരസിച്ചത്. കർണാടക സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ബി.ജെ.പി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബി.ജെ.പിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു.
ഈ മാസം പത്താം തീയതിയായിരുന്നു അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് കർണാടക സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം രാഹുൽ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.