Kerala

പാലായിൽ അട്ടിമറിയിലൂടെ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായത് ആരോഗ്യ രംഗത്തെ പ്രതിഭ ലിസിക്കുട്ടി മാത്യു

പാലാ :അർഹതപ്പെട്ട കൈകളിലാണ് പാലാ നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി എത്തിപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും മികച്ച ഹെഡ് നേഴ്‌സിനുള്ള അവാർഡ് ആരോഗ്യ മന്ത്രി അടൂർ പ്രകാശിൽ നിന്നും  കരസ്ഥമാക്കിയ ലിസിക്കുട്ടി മാത്യു വിന് പാലാ നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചതും ഒരു നിയോഗം പോലെയാണ് .

പാലായിലും പരിസരത്തുമുള്ള ഗവർമെന്റ് ആശുപത്രികളിൽ നേഴ്‌സായി പ്രവർത്തിച്ച ലിസിക്കുട്ടി മാത്യു തന്റെ വാർഡിലും മാത്രമല്ല പരിസരത്തുള്ള പഞ്ചായത്തുകളിലും കിടപ്പ് രോഗികൾക്ക് ശുശ്രുഷ നൽകാറുണ്ട്.എന്നും രാവിലെ കത്തീഡ്രൽ പള്ളിയിലെ  അഞ്ചരയ്ക്കുള്ള കുർബാനയിൽ പങ്കെടുക്കുന്ന ഈ ദമ്പതികൾ ഈയടുത്ത ദിവസം നാലരയ്ക്ക് തന്നെ മുത്തോലി പഞ്ചായത്തിലെ കിടപ്പു രോഗിക്ക് അടിയന്തിര ശുശ്രുഷ നൽകിയതിന് ശേഷമാണ് കുർബാനയിൽ അഞ്ചരയ്ക്ക് പങ്കു കൊണ്ടത്.

കൊറോണാ കാലത്ത് ലിസിക്കുട്ടിയും ഭർത്താവും വാർഡിലാകെ ആതുര പ്രവർത്തനങ്ങൾ കാഴ്ച വച്ചത് ജനങ്ങൾ ഇന്നും ഓർത്തെടുക്കുന്നു.പലരും പുറത്തിറങ്ങാൻ മടിച്ചിരുന്ന കാലത്തും ലിസിക്കുട്ടിയും ഭർത്താവ് മാത്തുകുട്ടിയും യാതൊരു മടിയും കൂടാതെ ശുശ്രുഷകൾ ജനങ്ങളിൽ എത്തിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുമ്പോൾ ആരോഗ്യ രംഗത്തെ കാര്യങ്ങൾ അനവധാനതയോടെ കൈകാര്യം ചെയ്യാൻ അവർക്കവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top